നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പ്രതിഫലനമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ജമാഅത്തെ ഇസ്ലാമി വർഗീയ കാർഡ് ഇറക്കി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നു. ബിജെപി വോട്ടുകളും കോൺഗ്രസിലേക്ക് പോയി. സിപിഎം അനുഭാവി വോട്ടുകളിൽ ഒരു ഭാഗം അൻവറിന് ലഭിച്ചിരിക്കാം. എന്നാൽ ഇടതുപക്ഷത്തിൻ്റെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

YouTube video player