നിലമ്പൂരിലുണ്ടായ മിന്നും വിജയം പരിശോധിക്കുമെന്നും ഫലം സസൂക്ഷ്മം വിലയിരുത്തുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: നിലമ്പൂരിലുണ്ടായ മിന്നും വിജയം പരിശോധിക്കുമെന്നും ഫലം സസൂക്ഷ്മം വിലയിരുത്തുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലീഗിനോട് ഒരുപാട് നന്ദിയുണ്ടെന്നും ലീഗ് സ്വന്തം സ്ഥാനാർഥിയെക്കാൾ പരിഗണന ഷൌക്കത്തിനു നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ ഡി എഫിന്റെ ഘടക കക്ഷികൾ സിപിഎം ഫലം കണ്ണ് തുറന്നു കാണണം. നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായി. ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു സി പി എം അംഗീകരിക്കണം. സെമിയിൽ യു ഡി എഫ് നേടിയത് വൻ വിജയമെന്നും സണ്ണ് ജോസഫ് കൂട്ടിച്ചേർത്തു.
അൻവർ വോട്ട് പിടിക്കും എന്നു നേരത്തെ അറിയാമായിരുന്നു. അൻവർ വോട്ട് പിടിച്ചാലും യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഒറ്റയാന്മാർ ഒറ്റപ്പെടുമെന്നും ആദ്യം ഒറ്റക്ക് നടക്കും പിന്നെ ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന്റെ കാര്യത്തിൽ സതീശൻ പറഞ്ഞത് തന്നെയാണ് മുന്നണി തീരുമാനം. അടച്ച വാതിൽ തുറക്കാൻ താക്കോൽ ഉണ്ടല്ലോ എന്ന് പറഞ്ഞത് പൊതു നിലപാടാണ്. അൻവറിന്റെ കാര്യത്തിൽ അല്ലെന്നും കെ പി സി സി പ്രസിഡന്റ്. അതേ സമയം സ്വാമി സച്ചിദാനന്ദയുടെ മോദി സ്തുതി തള്ളി സണ്ണി ജോസഫ്. രാഷ്ട്ര പിതാവിനോട് താരതമ്യം ചെയ്യാൻ പറ്റിയ ആരും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
