ഡോ. പി.കെ ജമീലയുടെ പേരു വന്ന തരൂർ , അരുവിക്കര പൊന്നാനി ഒറ്റപ്പാലം കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ.

തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല പേരുകളിലും ജില്ലാ സെക്രട്ടറിയേറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ തീർപ്പ് കൽപിക്കും. 

ഡോ. പി.കെ ജമീലയുടെ പേരു വന്ന തരൂർ , അരുവിക്കര പൊന്നാനി ഒറ്റപ്പാലം കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് തീരുമാനം. പതിവിന് വിപരീതമായി പല സീറ്റുകളിലും പാര്‍ട്ടി സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ത്ഥികൾക്കെതിരെ താഴെത്തട്ടിൽ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പലയിടത്തും പാര്‍ട്ടി പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികൾക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.