Asianet News MalayalamAsianet News Malayalam

ആത്മവിമര്‍ശനവുമായി സിപിഎം: നേതാക്കള്‍ ശൈലി മാറ്റണം, ജനങ്ങളോട് മാന്യമായി ഇടപെടണം

ചില നേതാക്കളുടെ പെരുമാറ്റം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നും അകറ്റുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. 

cpim state secretariat demands style change for leaders
Author
Thiruvananthapuram, First Published Aug 18, 2019, 7:54 PM IST

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതാക്കളുടെ ശൈലീമാറ്റം അനിവാര്യമാണെന്ന് സിപിഎം വിലയിരുത്തല്‍. തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. 

നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും പാര്‍ട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി. ജനങ്ങളുമായുള്ള അകല്‍ച്ച ഒഴിവാക്കി അവരോട് അടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് സെക്രട്ടേറിയറ്റില്‍ സംസാരിച്ച പലരും ആവശ്യപ്പെട്ടു. 

സിപിഎം കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെറ്റുതിരുത്തലിനായി കരട് രേഖകളില്‍ ചര്‍ച്ച ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടിയിലേക്ക് വിവിധ വിഭാഗങ്ങളെ മുന്‍പത്തെ പോലെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു. 
 

Follow Us:
Download App:
  • android
  • ios