'ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സി പി എം" . ബിജെപിയുടെ ബി ടീമായി സിപിഎമ്മും നേതാക്കളും മാറിയെന്നുമാണ് ലേഖനത്തിലെ വിമർശനം..
മലപ്പുറം: സിപിഎമ്മിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖപ്രസംഗം. മുസ്ലീം ന്യൂനപക്ഷത്തിന് മേൽ കുതിര കയറുന്ന സിപിഎം നിലപാട് അതീവ വേദനാജനകമാണെന്നും ബിജെപിയുടെ ബി ടീമായി സിപിഎമ്മും നേതാക്കളും മാറിയെന്നുമാണ് ലേഖനത്തിലെ വിമർശനം.
'ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഎം. ബിജെപിയുടെ ബി ടീമായി സി പിഎമ്മിനേയും നേതാക്കളേയും സംശയിച്ചാൽ തെറ്റാവില്ല. അധികാരത്തിന്റെ മധുരം നുണയാൻ മുസ്ലീം ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സിപിഎം നേതാക്കൾക്കുള്ളതെന്ന് പുതിയ നേതാക്കൾ വായിച്ച് മനസിലാക്കണം. മുസ്ലീം ലീഗ് ഇല്ലായിരുന്നെങ്കിൽ ഇ എം.എസിന് കേരളത്തിൽ രണ്ടാമത് മുഖ്യമന്ത്രിയാവാൻ കഴിയുമായിരുന്നില്ല. കാൾ മാർക്സിന്റെ താടി വച്ചുള്ള സി.പി.എമ്മിന്റെ വർഗീയ സർട്ടിഫിക്കറ്റ് എ കെ ജി സെ്നററിൽ സൂക്ഷിച്ചാൽ മതിയെന്നും ഉസ്താദിനെ ഓത്തുപഠിപ്പിക്കാൻ വരേണ്ടെന്നും' ചന്ദ്രികയിലെ ലേഖനത്തിൽ വിമർശിക്കുന്നു.
