പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍
കണ്ണൂര്‍:പാർട്ടി കോൺഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തിയ കണ്ണൂർ കോർപറേഷന്‍റെ നടപടിക്കെതിരെ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്.സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിൻ്റെ ഉത്തരവാദിത്തം കോർപ്പറേഷനാണ്.പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം.പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു
പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹർ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോർപ്പറേഷൻ പിഴയീടാക്കാൻ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോർപ്പറേൻ തീരുമാനം. ഇതിന് പിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന സിപിഎം വിമർശനം ബാലിശമെന്ന് കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ പറഞ്ഞു
രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ അരങ്ങ് തകർക്കുമ്പോഴും മാലിന്യം കൂട്ടിയിടുന്നത് കാരണം റെയിൽവെ സ്റ്റേഷൻ പരിസരത്തടക്കം പലഭാഗത്തും മൂക്ക് പൊത്താതെ നടന്നുപോകാനാകില്ല എന്നതാണ് നഗരത്തിലെ ദുരവസ്ഥ .
