Asianet News MalayalamAsianet News Malayalam

എ സമ്പത്തിന് പുതിയ പദവി; മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി സിപിഎം

ക്യാബിനറ്റ് റാങ്കോടെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച് വരികയായിരുന്നു

CPM Appoints A Sampath as private secretary to Minister K Radhakrishnan
Author
Thiruvananthapuram, First Published Jul 16, 2021, 4:40 PM IST

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിന്നുള്ള മുൻ എംപിയും സിപിഎമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളുമായ എ സമ്പത്തിന് പുതിയ പദവി. ഇദ്ദേഹത്തെ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ക്യാബിനറ്റ് റാങ്കോടെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച് വരികയായിരുന്നു. ഇദ്ദേഹത്തെ ദില്ലിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വൻ വിവാദമായിരുന്നു. 

Follow Us:
Download App:
  • android
  • ios