തിരുവനന്തപുരം: മലയിൻകീഴിൽ സിപിഎം - ബിജെപി സംഘർഷം. ഇന്നലെ രാത്രി  10 മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗർഭിണി ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റെന്നാണ് പരാതി. ഇരു വിഭാഗത്തിലുമായി പത്തോളം പേർ  മലയിൻകീഴ് പോലീസ് കസ്റ്റഡിയിലുണ്ട്. ബിജെപി പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യക്ക് നേരെ മർദ്ദനമുണ്ടായെന്നാണ് പരാതി. സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായെന്നും പരാതിയുണ്ട്.