ദില്ലി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിൽ പ്രതികരണവുമായി സിപിഎം. പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കം നിര്‍ണായക അറസ്റ്റുകളുമായി ദേശീയ അന്വേഷണ ഏജൻസി മുന്നോട്ട് പോകുകയാണ്. സ്വര്‍ണം ആര് അയച്ചെന്നും ആര്‍ക്ക് വേണ്ടിയാണ് കൊണ്ട് വന്നതെന്നും അടക്കം എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വരണമെന്ന് എസ്ആര്‍പി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒന്നും മറച്ച് പിടിക്കാനില്ല, എല്ലാ കാര്യങ്ങളും പുറത്ത് വരണം.ഒരു അന്വേഷണത്തേയും എതിര്‍ക്കില്ലെന്നും നേരത്തെ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.