വർക്കലയിൽ സിപിഎം കോണ്‍ഗ്രസ് സംഘർഷം. കൊടി തോരണങ്ങൾ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ സിപിഎം കോണ്‍ഗ്രസ് സംഘർഷം. കൊടി തോരണങ്ങൾ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സുരക്ഷക്കായി സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടിയാണ് സംഭവം ഉണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

റോഡിന് കുറുകെ കെട്ടിയ കൊടിതോരണങ്ങൾ അഴിച്ചുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തകരോട് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം സ്ഥലത്തെത്തിയ ഫ്ലൈയിങ് സ്ക്വാഡിനോട് പ്രവർത്തകർ സംസാരിച്ചു. ശേഷം സിപിഎം കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കത്തിലാകുകയായിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം പ്രവർത്തകൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.