കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‍സെന്ന് ഇ.ഡി
സ്വത്ത് കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ ഡിയുടെ വെളിപ്പെടുത്തൽ.മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എറണാകുളം: കരുവന്നൂർ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം ആയിരുന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .സിപിഎം പാര്‍ലമെന്‍ററി സമിതി ആണ് വായ്പ അനുവദിച്ചത്.അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത് കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരിലുള്ള 24 വസ്തുക്കള്‍ കണ്ടുകെട്ടി.സതീഷ്‌കുമാറിന് വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത് .അക്കൗണ്ടുകളില്‍ കണ്ടെത്തിയ ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി.സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി.പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.