പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. വളരെ രൂക്ഷ ഭാഷയിലാണ് ഇഎൻ സുരേഷ് ബാബുവിൻ്റെ വിമർശനം.
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി ഇഎൻ സുരേഷ് ബാബു. വളരെ രൂക്ഷ ഭാഷയിലാണ് ഇഎൻ സുരേഷ് ബാബുവിൻ്റെ വിമർശനം. പൊതിച്ചോറ് തടയാൻ നിനക്കാവില്ല. നിന്റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ... പിന്നെയാ നിനക്കെന്നും സുരേഷ് ബാബു ചോദിച്ചു. പാലക്കാട് എരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണ പൊതുയോഗം യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇഎൻ സുരേഷ് ബാബു.
ഡിവൈഎഫ്ഐയെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട. അപ്പൻ മൂത്രമൊഴിക്കാൻ പോയ പോക്കിൽ നേതാവായ ആളാണ് മുരളീധരൻ എന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.


