വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിൻ്റെ അന്വേഷണ കമ്മീഷൻ.

കാസര്‍കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷൻ.കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.ഇയാളുടെ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി.ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപ യുടെ കാർ വാങ്ങി തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.

ചേരിതിരിഞ്ഞ് പാരവെപ്പും തമ്മിലടിയും, ഒപ്പം റിയൽ എസ്റ്റേറ്റും; കോഴിക്കോട് സിപിഎമ്മിൽ വിവാദങ്ങൾ തുടർക്കഥ

'ഡിവൈഎഫ്ഐ നേതാക്കൾക്ക് ലക്ഷങ്ങൾ കോഴ' അന്വേഷിക്കണം, പിഎസ്സി തട്ടിപ്പിന് സർക്കാർ പിന്തുണയെന്നും കെ സുരേന്ദ്രൻ