നേതാക്കളെ തിരുവനന്തപുരം എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്

തിരുവനന്തപുരം: അമ്പലപ്പുഴ സിപിഎം അന്വേഷണ കമ്മീഷൻ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിപ്പിച്ച് തെളിവെടുത്തു. പരാതിക്കാരനായ എച്ച് സലാം എംഎൽഎ, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, അമ്പലപ്പുഴ മണ്ഡലം തിരഞ്ഞടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദ്, എന്നിവരിൽ നിന്നാണ് കമ്മീഷൻ വീണ്ടും തെളിവെടുത്തത്. ഇതോടെ കമ്മീഷന്റെ നടപടികൾ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. വൈകാതെ റിപ്പോർട്ട് സംസ്ഥാന സമിതിക്ക് കൈമാറും.

Add Asianetnews as a Preferred SourcegooglePreferred