Asianet News MalayalamAsianet News Malayalam

'സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാ​ഗ്രത പുലർത്തണം': നാസർ ഫൈസി

ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.  ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്. 

CPM is promoting mixed marriages, mahallu committees should be vigilant against this': Nasser Faizi koodathayi fvv
Author
First Published Dec 6, 2023, 11:36 AM IST

കോഴിക്കോട്: സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹിന്ദു മുസ്ലിം വിവാഹം നടന്നാൽ മതേതരത്വം ആയെന്ന് സിപിഎം കരുതുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.  ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും നാസർ ഫൈസി പറഞ്ഞു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലാണ് പരാമർശം ഉണ്ടായത്. 

കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്. പരിപാടിയിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ പരാമർശം. ഈ പരിപാടിയിൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ​ഗുരുതര ആരോപണമാണ് നാസർഫൈസി ഉന്നയിക്കുന്നത്. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറയുന്നു. സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഹിന്ദു മുസ്ലിം വിവാഹ നടന്നാൽ മതേതരത്വം ആയെന്നാണ് അവർ കരുതുന്നതെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു. അതേസമയം, പരിപാടി ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. 


നവകേരള സദസിനായി മതിൽ പൊളിക്കൽ; ഇത്തവണ പെരുമ്പാവൂരിൽ, സ്ഥലത്ത് പ്രതിഷേധം, മുമ്പെ പൊളിഞ്ഞതെന്ന് സംഘാടകര്‍

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios