Asianet News MalayalamAsianet News Malayalam

കള്ളക്കടത്തുകാരുമായി ബന്ധമുള്ളവരെ പാർട്ടിയിൽ വേണ്ട; ശുദ്ധീകരണത്തിന് സിപിഎം

ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജ്ജുൻ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചത്. പാർട്ടിക്കാർ എന്ന വ്യാജേനെയാണ് സൈബറിടങ്ങളിൽ കള്ളക്കടത്തുകാരുടെ പ്രവർത്തനം.

cpm kannur district secretariat will discuss the smuggling citation of arjun ayanki and aakash thillankeri gangs today
Author
Kannur, First Published Jun 26, 2021, 9:59 AM IST

കണ്ണൂർ: അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘങ്ങളുടെ കള്ളക്കടത്ത് ക്വട്ടേഷൻ സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്  ഇന്ന് ചർച്ച ചെയ്യും. ഇവരുമായി ബന്ധം സ്ഥാപിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജ്ജുൻ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചത്. പാർട്ടിക്കാർ എന്ന വ്യാജേനെയാണ് സൈബറിടങ്ങളിൽ കള്ളക്കടത്തുകാരുടെ പ്രവർത്തനം.

കഴിഞ്ഞ ഒരു വർഷമായി പാർട്ടിക്കകത്ത് സജീവ ചർച്ചയാണ് അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരുടെ ക്വട്ടേഷൻ ഇടപാടുകൾ. പ്രത്യക്ഷത്തിൽ ആരും പരാതിപ്പെടാത്തതുകൊണ്ട് ഇതിങ്ങനെ പോകുകയായിരുന്നു. ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങി ഇവർക്കെതിരെ ജാഥയൊക്കെ നടത്തിയിരുന്നു. എന്നാൽ, പേരെടുത്ത് പറയാതെയായിരുന്നു പ്രതിഷേധം.  രാമനാട്ടുകര അപകടത്തിന് പിന്നാലെ, ആ സ്വർണ്ണക്കടത്തിന്റെ ആസൂത്രകൻ അർജുൻ ആയങ്കിയാണെന്ന് പുറത്തു വന്നതിന് പിന്നാലെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇവരെ പേരെടുത്ത് വിമർശിച്ചുകൊണ്ട് രം​ഗത്തു വന്നത്. അപ്പോഴേക്കും സിപിഎം പ്രാദേശിക തലത്തിൽ വലിയ സ്വീകാര്യതയുള്ളവരായി ഇവർ മാറിയിരുന്നു. പാർട്ടിയുടെ ഔദ്യോ​ഗിത ഭാരവാഹിത്വം ഇല്ലെങ്കിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള, സൈബർ‌ ആർമികളിലെ താരപരിവേഷമുള്ള ആളുകളായി രണ്ടുപേരും മാറി. 

ഇതിനിടെയാണ് ഇപ്പോൾ ഇവർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്ഐ ജില്ലാ ഘടകം രം​ഗത്തെത്തിയത്. ഇവർ കള്ളക്കടത്തുകാരാണെന്നും പാർട്ടി അണികൾ ഇവരിൽ നിന്ന് മാറിനില്ക്കണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് ഇന്ന് പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യുന്നത്. 

Read Also: 'കള്ളക്കടത്തുകാർക്ക് ലൈക്കടിക്കുന്നവ‍ർ തിരുത്തണം'; മുന്നറിയിപ്പുമായി ഡിവൈഎഫ്ഐ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios