കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാൻ ഇരുകൂട്ടരും ശ്രമിക്കുകയാണ്. കൊലപാതകങ്ങൾ നടത്തി ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കോട്ടയം: ബിജെപിക്കും (BJP) കോൺഗ്രസിനുമെതിരെ (Congress) രൂക്ഷ വിമർശനവുമായി സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) . കേരളത്തെ കലാപഭൂമിയാക്കി വികസനത്തെ തടയാൻ ഇരുകൂട്ടരും ശ്രമിക്കുകയാണ്. കൊലപാതകങ്ങൾ നടത്തി ഭയം സൃഷ്ടിക്കാനും ശ്രമിക്കുന്നതായും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഉശിരരായ പാർട്ടി പ്രവർത്തകരെ നിങ്ങൾക്ക് കൊല്ലാനായേക്കാം. എന്നാൽ സിപിഎമ്മിനെ തോൽപിക്കാനാവില്ല. എൽഡിഎഫിന്റെ ജനപ്രീതിയും പ്രസക്തിയും വർദ്ധിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു, നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല: മുഖ്യമന്ത്രി
റവന്യു വകുപ്പിലെ ചിലർ ദുഷ്പേരുണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . പൊതുവെ റവന്യു ജീവനക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. തെറ്റായ രീതിയിൽ ഇടപെടുന്ന ജീവനക്കാർ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടർമർക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ സേവിക്കാനാണ് താൻ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയിൽ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരക്കാർ അപൂർവമായിരിക്കുമെങ്കിലും അവർ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തടസ്സവാദങ്ങൾ ഉന്നയിച്ച് അപേക്ഷകൾ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കൾ അല്ല. അവരോട് സൗഹാർദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികൾ ഓഡിറ്റ് ചെയ്യപ്പെടണം. സർക്കാർ ജീവനക്കാർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിർമാണത്തിനായി നിലവിലെ സമീപനങ്ങളിൽ മാറ്റം വരേണ്ടതുണ്ട്.
