ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മിൽ ഒരു ബന്ധവുമില്ല

തിരുവനന്തപുരം: അദാനിയെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് തിരുവനന്തപുരം വിമാനത്താവള വിവാദം കോൺഗ്രസ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിഡ് തയ്യാറാക്കിയ സ്ഥാപനവും അദാനി ബന്ധമുള്ള നിയമ സ്ഥാപനവും തമ്മിൽ ഒരു ബന്ധവുമില്ല. പുതിയ വിവാദം അദാനിയെ സഹായിക്കാനാണ് . കോൺഗ്രസിനാണ് ഈ വിഷയത്തിൽ ഇരട്ടത്താപ്പെന്നും കോടിയേരി ആരോപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് അറിഞ്ഞുകൊണ്ടല്ല അവരെ സമീപിച്ചത്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനം സ്വമേധയാ പിൻമാറണമായിരുന്നു. ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നൽകില്ല. മറ്റ് സംസ്ഥാനങ്ങളിലെ ബിഡിൽ എന്താണ് സംഭവിച്ചതെന്ന് കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നിലപാട് ഇക്കാര്യത്തിൽ തുറന്ന് കാട്ടപ്പെടുക തന്നെ ചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു