ഉദ്ഘാടനസമയത്ത് ആശുപത്രി കെട്ടിടത്തിന് മുന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് സ്റ്റേജ് കെട്ടാൻ അനുമതി തേടി. എന്നാൽ പിന്നീടങ്ങോട്ട് ഈ 12 സെന്റ് സ്ഥലം ആശുപത്രി അധികൃതർ സ്വന്തമെന്ന പോലെ ഉപയോഗിക്കാൻ തുടങ്ങി

ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ സിപിഎം സഹകരണ ആശുപത്രി പാർക്കിംഗിനായി നഗരസയുടെ സ്ഥലം കയ്യേറിയതായി ആക്ഷേപം. ആശുപത്രി ഉദ്ഘാടന സമയത്ത് സ്റ്റേജ് കെട്ടാൻ കൊടുത്ത സ്ഥലം പിന്നീടങ്ങോട്ട് അവർ കൈവശപ്പെടുത്തുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കട്ടപ്പനയിലെ സിപിഎം സഹകരണആശുപത്രിയുടെ പ്രധാന ചട്ടലംഘനങ്ങളിലൊന്നായി നഗരസഭ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് പാർക്കിംഗിലെ പോരായ്മയാണ്. എന്നാൽ നഗരസഭക്ക് തന്നെ പണികൊടുത്താണ് ആ പോരായ്മ ആശുപത്രി അധികൃതർ പരിഹരിച്ചത്. ഉദ്ഘാടനസമയത്ത് ആശുപത്രി കെട്ടിടത്തിന് മുന്നിലുള്ള നഗരസഭയുടെ സ്ഥലത്ത് സ്റ്റേജ് കെട്ടാൻ അനുമതി തേടി. മന്ത്രിയും, എംപിയുമെല്ലാം പങ്കെടുക്കുന്ന പരിപാടിയായതിനാൽ നഗരസഭ അനുമതിയും നൽകി. എന്നാൽ പിന്നീടങ്ങോട്ട് ഈ 12 സെന്റ് സ്ഥലം ആശുപത്രി അധികൃതർ സ്വന്തമെന്ന പോലെ ഉപയോഗിക്കാൻ തുടങ്ങി

അതേസമയം കയ്യേറ്റം കണ്ടിട്ടും നടപടിയെടുക്കാതിരുന്നത് യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ചയെന്നാണ് ബിജെപിയുടെ ആരോപണം. കയ്യേറ്റ സ്ഥലത്ത് കൊടികെട്ടി ബിജെപി സമരവും ആരംഭിച്ചിട്ടുണ്ട്.