30 കോടി കരുവന്നൂരിലെത്തി, 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരും; ഉടൻ പരിഹാരമെന്ന് എം.കെ കണ്ണൻ
40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരുമെന്നും എംകെ കണ്ണൻ പറഞ്ഞു. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും എംകെ കണ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തൃശൂർ: കരുവന്നൂർ ബാങ്കിലെ പ്രതിസന്ധി തീർക്കാൻ നാളെ കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് ചേരുമെന്ന് സിപിഎം നേതാവ് എം.കെ കണ്ണൻ. ബാങ്കിലെ പ്രതിസന്ധി തീർക്കാൻ നിലവിൽ 30 കോടി കരുവന്നൂരെത്തിച്ചിട്ടുണ്ട്. 40 കോടി കൂടിയുണ്ടെങ്കിൽ പ്രതിസന്ധി തീരുമെന്നും എംകെ കണ്ണൻ പറഞ്ഞു. ഇഡിയും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണ്. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല. പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നും എംകെ കണ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി അറിയിച്ചു. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു. എന്നാൽ ഇഡിയുടെ വെളിപ്പെടുത്തല്‍ പാടെ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ വ്യക്തമാക്കി. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വിശദമാക്കി.
കരുവന്നൂർ കേസ്; എംകെ കണ്ണൻ മടങ്ങി, ചോദ്യം ചെയ്യൽ നിർത്തിവെച്ചെന്ന് ഇഡി
https://www.youtube.com/watch?v=Ko18SgceYX8