Asianet News MalayalamAsianet News Malayalam

തൃക്കരിപ്പൂരിൽ രാജഗോപാലൻ വീണ്ടും മത്സരിച്ചേക്കും ; കാസർകോട് സിപിഎം സാധ്യത പട്ടികയായി

മഞ്ചേശ്വരത്ത് ശങ്കർ റൈയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈയായിരുന്നു സിപിഎം സ്ഥാനാർത്ഥി.

cpm list of probable candidates for assembly constitutions in kasargode
Author
Kasaragod, First Published Mar 2, 2021, 2:55 PM IST

കാസർകോട്: കാസർകോട്ടെ നിയമസഭ മണ്ഡലങ്ങളിലേക്ക് സിപിഎം പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി. തൃക്കരിപ്പൂരിൽ നിലവിലെ എംഎൽഎ എം രാജഗോപാലൻ തന്നെ വീണ്ടും മത്സരിക്കുവാനാണ് സാധ്യത. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും സാധ്യത പട്ടികയിലുണ്ട്. ഉദുമയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പുവിനെയും ജില്ലാ കമ്മിറ്റിം അഗം ഇ പത്മാവതിയെയും ആണ് പരിഗണിക്കുന്നത്. 

മഞ്ചേശ്വരത്ത് ശങ്കർ റൈയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെ പേരും പാർട്ടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശങ്കർ റൈയായിരുന്നു സിപിഎം സ്ഥാനാർത്ഥി. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. 


കാസര്‍ഗോഡ് ജില്ലയില്‍ 5 നിയമസഭാ മണ്ഡലങ്ങളാണുള്ളത്

  1. മഞ്ചേശ്വരം
  2. കാസര്‍ഗോഡ്
  3. ഉദുമ
  4. കാഞ്ഞങ്ങാട്
  5. തൃക്കരിപ്പൂര്‍

ഇതിൽ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാഞ്ഞങ്ങാട് മണ്ഡലം സിപിഐയുടേതാണ് നിലവിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഉദുമയിൽ കെ കുഞ്ഞിരാമനാണ് നിലവിലെ എംഎൽഎ. ഐഎൻഎൽ ആണ് കാസർകോട് നിയോജക മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും മത്സരിച്ചത്. 

Follow Us:
Download App:
  • android
  • ios