കണ്ണൂര്‍: വിവാദമായ സിഒടി നസീർ വധശ്രമ കേസിൽ  സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എഎന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായിയുമായിരുന്നയാള്‍ കസ്റ്റഡിയില്‍.  എഎൻ ഷംസീർറിന്‍റെ മുന്‍ ഡ്രൈവറായിരുന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സിപിഎമ്മിനും ഷംസീറിനും വലിയ കുരുക്കാവും.

നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ  പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. വധശ്രമം നടത്തിയത് കണ്ണൂരിലെ പ്രാദേശിക നേതാക്കളാണെന്നും സംഭവത്തില്‍  എ എൻ ഷംസീര്‍ എംഎൽഎയ്ക്ക് പങ്കുണ്ടെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. രാജേഷിനെ അറസ്റ്റിലായതോടെ ഷംസീറിന് നേരെയുള്ള ആരോപണങ്ങള്‍ക്ക് ബലമാവുകയാണ്.