സംഭവം രാഷ്‌ടീയവൽക്കരിക്കാൻ ഇല്ല. അനാവശ്യമായി പ്രതികരിക്കാൻ താല്പര്യം ഇല്ലെന്നും താനൂർ ദുരന്തത്തെക്കുറിച്ചുള്ള വിമർശനങ്ങളോടും മന്ത്രി പ്രതികരിച്ചു. എല്ലാരും വിളിച്ചു പറയുന്നത് പോലെ പറയാൻ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറം: സിപിഎം അംഗത്വം പുതിയ കാര്യം അല്ലെന്നും സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മന്ത്രി വി അബ്ദുറഹ്മാൻ. മന്ത്രി സിപിഎം അംഗത്വമെടുക്കുന്നു എന്ന വാർത്ത പുറത്തു വന്നതിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംഭവം രാഷ്‌ടീയവൽക്കരിക്കാൻ ഇല്ല. അനാവശ്യമായി പ്രതികരിക്കാൻ താല്പര്യം ഇല്ലെന്നും താനൂർ ദുരന്തത്തെക്കുറിച്ചുള്ള വിമർശനങ്ങളോടും മന്ത്രി പ്രതികരിച്ചു. എല്ലാരും വിളിച്ചു പറയുന്നത് പോലെ പറയാൻ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
താനൂരിൽ 22 പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ മന്ത്രിമാരായ വി അബ്ദു റഹ്മാനും മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണം ഉയർന്നിരുന്നു. ലൈസൻസില്ലാത്ത ആളാണെന്നും കഴിഞ്ഞ മാസം 23ന് മന്ത്രിമാരായ വി അബ്ദു റഹ്മാനെയും മുഹമ്മദ് റിയാസിനെയും മുഹാജിദ് എന്ന മത്സ്യത്തൊഴിലാളി നേരിട്ട് കണ്ട് പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണം.
വിവരം കൈമാറിയപ്പോൾ തട്ടിക്കയറിയ അബ്ദു റഹ്മാനും ഒഴിഞ്ഞു മാറിയ മുഹമ്മദ് റിയാസും ഈ ദുരന്തത്തിനും മനുഷ്യക്കുരുതിക്കും ഉത്തരവാദികളാണ്. രണ്ടു പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ രാഹുൽ ആവശ്യപ്പെട്ടു. അനുവദനീയമായതിലും അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
താനൂർ ബോട്ടപകടം; പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി, കേസ് ഇന്ന് ഹൈക്കോടതിയില്‍
ഇത് കൂടാതെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. കേസ് അന്വേഷണച്ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനും ബോട്ടുടമ നാസറും മന്ത്രിയുമായി ചങ്ങാത്തമുള്ളവരാണെന്നും ഫിറോസ് പറഞ്ഞിരുന്നു. തുടർന്നാണ് മന്ത്രിയുടെ പ്രതികരണം വന്നത്.
