സഹകരണ വകുപ്പ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ബന്ധവും  സംബന്ധിച്ചായിരുന്നു ചോദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച നിയമസഭയിലെ ചോദ്യം പിൻവലിച്ച് ഭരണ കക്ഷി എംഎൽഎ. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ ബന്ധവും വ്യക്തമാക്കണമെന്ന ചോദ്യമാണ് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം പിൻവലിച്ചത്. പിന്നിൽ പാർട്ടി സമ്മർദ്ദമെന്നാണ് വിവരം.

ബാങ്കുകളടക്കം സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്, ഭരണസമിതിയും രാഷ്ട്രീയ ബന്ധവും , സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് എച്ച് സലാം ആവശ്യപ്പെട്ടിരുന്നത്. 10 ദിവസം മുൻപ് നിയമസഭ സെക്രട്ടറിക്ക് നൽകിയ ചോദ്യം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തിൽ 793 നമ്പറിട്ട് ഉൾപ്പെടുത്തി. ഇതനുസരിച്ച് സഹകരണ വകുപ്പ് വിവരം ക്രോഡീകരിക്കുകയും ചെയ്തു. കരുവന്നൂരും കണ്ടലയും പോലുള്ള വിവാദ സ്ഥാപനങ്ങളുടെ അടക്കം വിശദാംശങ്ങൾ പുറത്ത് വന്നാലുള്ള അപകടം തിരിച്ചറിഞ്ഞാണ് പിന്നീടുള്ള നടപടിയെന്നാണ് വിവരം. 

നിയമസഭാ സെക്രട്ടറിക്ക് നൽകിയ അപേക്ഷക്ക് ശേഷം നിയമസഭ വെബ്സൈറ്റിൽ നിന്ന് ചോദ്യം പിൻവലിച്ചു. അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ നിന്ന് ചോദ്യം വെട്ടിയിട്ടുമുണ്ട്. ക്രമക്കേട് കണ്ടെത്തിയ ഭരണ സമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലെന്ന് നേരത്തെ സഹകരണ വകുപ്പിന്‍റെ കണക്കിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു. സർക്കാരിനെയും പാർട്ടിയേയും പ്രതിസന്ധിയിലാക്കിയ ചോദ്യം ചോദിച്ചതിലെ അതൃപ്തിയും നേതൃത്വത്തിന് എച്ച് സലാമിനോട് ഉണ്ടെന്നാണ് വിവരം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എച്ച് സലാം ഇതെ കുറിച്ച് പ്രതികരിച്ചിട്ടില്ല

Asianet News Live | Malayalam News Live | Kerala Assembly | Election 2024 #Asianetnews

വായ്പയില്ല, നിക്ഷേപമില്ല; ബാങ്കിൽ ഇന്‍റീരിയർ ചെയ്ത സുനിലിനും ഭാര്യക്കും കിട്ടി 25 ലക്ഷം തിരിച്ചടക്കാൻ നോട്ടീസ്

സഹകരണ തട്ടിപ്പില്‍ ജിസുധാകരന്‍റെ നിലപാടിനോട് പൂര്‍ണ യോജിപ്പ്, അദ്ദേഹത്തെ ബിജെപി അഭിനന്ദിക്കുന്നു