ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് വീഴ്‍ച പറ്റിയെന്ന് സിപിഎം. തല്‍ക്കാലത്തേക്ക് അച്ചടക്ക നപടി സ്വീകരിക്കുന്നില്ലെങ്കിലും നേതാക്കളോട് വിശദീകരണം എഴുതി നല്‍കാനാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. അരൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇന്നലെയും ഇന്നയുമായി ചേര്‍ന്ന ആദ്യ സംസ്ഥാന സമിതിയിലെ തെരഞ്ഞെടുപ്പ് റിവ്യൂവില്‍ അരൂരില്‍ തോല്‍വി കാര്യമായി ചര്‍ച്ച ചെയ്‍തില്ല. അരൂരിലെ പരാജയത്തില്‍ സിപിഎം നടപടികള്‍ ലംഘൂകരിക്കുന്നതിന്‍റെ സൂചനയാണ് പുറത്തുവരുന്നത്. 

ഇടത് ചെങ്കോട്ടയായ അരൂരില്‍ സിപിഎമ്മിനേറ്റ തോല്‍വി വലിയ ചര്‍ച്ചയായിരുന്നു. പ്രചാരണ വേളയില്‍ മന്ത്രി ജി സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെതിരെ 'പൂതനാ' പരാമര്‍ശനം നടത്തിയത് ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ താന്‍ ഷാനിയെ അങ്ങനെ വിളിച്ചിട്ടില്ലെന്നും ഷാനി പെങ്ങളെ പോലെയാണെന്നുമായിരുന്നു ജി സുധാകരന്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ അടൂരിലെ സംഘടനാ ദൗര്‍ബല്യവും മന്ത്രി ജി സുധാകരന്‍റെ പൂതനാ പരാമര്‍ശവും സിറ്റിംഗ് സീറ്റിലെ പരാജയത്തിന് കാരണമായെന്ന രീതിയിലുള്ള വിലയിരുത്തലുകള്‍ ഉയര്‍‌ന്നിരുന്നു.