Asianet News MalayalamAsianet News Malayalam

പികെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി

 . പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായതിനാൽ ശശി ചെയർമാൻ പദത്തിൽ തുടരുന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വിലയിരുത്തല്‍

cpm palakakad demand removal of pk sasi from ktdc chairman post
Author
First Published Sep 3, 2024, 4:53 PM IST | Last Updated Sep 4, 2024, 11:40 AM IST


പാലക്കാട്: അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. 

സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായതിനാല്‍ ശശി ചെയര്‍മാന്‍ പദത്തില്‍ തുടരുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.

സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേട്, പാര്‍ട്ടി ഓഫിസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവ് എന്നീ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയില്‍ ശശിക്കെതിരെ തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.പി.എമ്മിന്റെ അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും നഷ്ടപ്പെട്ട ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചംഗമായി മാത്രം മാറി.

Latest Videos
Follow Us:
Download App:
  • android
  • ios