Asianet News MalayalamAsianet News Malayalam

സുധാകരൻ ഉൾവലിഞ്ഞോ? അമ്പലപ്പുഴയിലെ വീഴ്ചയിൽ ഇന്ന് സിപിഎം കമ്മീഷന്‍റെ അവസാനഘട്ട തെളിവെടുപ്പ്

നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസുമാണ് കമ്മീഷൻ അംഗങ്ങൾ

cpm party investigation on g sudhakaran ambalapuzha continues today
Author
Alappuzha, First Published Aug 1, 2021, 12:10 AM IST

ആലപ്പുഴ: അമ്പലപ്പുഴയിലെ പ്രവർത്തനവീഴ്ച അന്വേഷിക്കുന്ന സിപിഎം കമ്മീഷന്റെ അവസാനഘട്ട തെളിവെടുപ്പ് ഇന്നുനടക്കും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളിൽ നിന്നുമാണ് മൊഴിയെടുക്കുക. കഴിഞ്ഞയാഴ്ച ആലപ്പുഴയിലെത്തിയ അന്വേഷണ കമ്മീഷന് മുന്നിൽ മുൻമന്ത്രി ജി സുധാകരനെതിരെ പരാതി പ്രളയം ഉയർന്നിരുന്നു. ഇന്നത്തോടെ കമ്മീഷന്റെ തെളിവെടുപ്പ് അവസാനിക്കും.

നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. ജി സുധാകരൻ തെരഞ്ഞെടുപ്പിൽ ഉൾവലിഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിപിഎം സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സമ്മേളനങ്ങൾ അടുത്തുനിൽക്കെ കമ്മീഷൻ വേഗത്തിൽ സംസ്ഥാന സമിതിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിചേക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷൻ അംഗങ്ങൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios