സിപിഎമ്മുകാരടക്കം മുഴുവൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കൊട്ടിയം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്

കൊല്ലം: വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് ഇൻസ്പെക്ടർ മർദ്ദിച്ചെന്ന് പരാതി. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജ കുമാരിയെ കൊട്ടിയം എസ്എച്ച്ഒ മർദ്ദിച്ചെന്നാണ് പരാതി. സിപിഎമ്മുകാരടക്കം മുഴുവൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും കൊട്ടിയം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് വേണ്ടി എസ്എച്ച്ഒ റോഡ് പണി തടസപ്പെടുത്തിയെന്നും പരാതിയുണ്ട്.