Asianet News MalayalamAsianet News Malayalam

ഫണ്ട് പിരിവിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി സിപിഎം

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട്‌ ശേഖരണം നടത്തിയത്. 

CPM raises Rs 22.90 crore for flood relief
Author
Kerala, First Published Sep 8, 2019, 12:35 PM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ സിപിഎം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് 22,90,67,326 രൂപ നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ്‌ 13 മുതല്‍ 18 വരെയുള്ള തീയതികളില്‍ സംസ്ഥാന വ്യാപകമായി നടന്ന ഫണ്ട്‌ ശേഖരണം നടത്തിയത്. 14 ജില്ലകളില്‍ നിന്നായി ശേഖരിച്ച 22,90,67,326 രൂപ ബന്ധപ്പെട്ട പാര്‍ടി ഘടകങ്ങള്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ അടച്ചതായി സിപിഐഎം സംസ്ഥാന കമ്മിറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.

ജില്ല തിരിച്ചുളള ദുരിതാശ്വസ നിധിയിലേക്ക് നല്‍കിയ കണക്ക്‌ ഇങ്ങനെയാണ്
 
1 കാസര്‍കോഡ്‌ 7930261.00 
2 കണ്ണൂര്‍ 64642704.00 
3 വയനാട്‌ 5600000.00 
4 കോഴിക്കോട്‌ 24620914.00 
5 മലപ്പുറം 25586473.00 
6 പാലക്കാട്‌ 14850906.00 
7 തൃശ്ശൂര്‍ 20557344.00 
8 എറണാകുളം 16103318.00 
9 ഇടുക്കി 6834349.00 
10 കോട്ടയം 6116073.00 
11 ആലപ്പുഴ 7753102.00 
12 പത്തനംതിട്ട 2626077.00 
13 കൊല്ലം 11200386.00 
14 തിരുവനന്തപുരം 14645419.00 

ആകെ: 22,90,67,326 രൂപ.

Follow Us:
Download App:
  • android
  • ios