തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും മണ്ഡലങ്ങളിലെ സാധ്യതകളും വിലയിരുത്തും. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കലാണ് മറ്റൊരു പ്രധാന അജണ്ട. രണ്ട് സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ചെറിയാൻ ഫിലിപ്പ്,‍‍ സിപിഎം സംസ്ഥാന സമിതിയംഗം ഡോ.വി.ശിവദാസൻ, കിസാൻ സഭാ നേതാവ് വിജു കൃഷ്ണൻ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. അവയ്‍ലബിൾ പൊളിറ്റ് ബ്യൂറോയിൽ കേന്ദ്രകമ്മിറ്റി നിർദ്ദേശങ്ങൾ ചർച്ചചെയ്ത ശേഷമാകും സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. കെ.ടി.ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ.ബാലൻ നടത്തിയ പ്രസ്താവനയും ചർച്ചയാകും