സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാര്‍ട്ടി എംഎൽഎ സ്ഥലത്തില്ല. അസാന്നിധ്യത്തിലെ അസ്വാഭാവികത വാര്‍ത്തയാവുകയും ചെയ്തിരുന്നു
കൊല്ലം: അസാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ എത്തി എം മുകേഷ് എംഎല്‍എ. ജോലി സംബന്ധമായ തിരക്കുകള്‍ കാരണമാണ് രണ്ട് ദിവസം മാറനിന്നതെന്നും മുന്‍കൂട്ടി പാര്‍ട്ടിയെ അറിയിച്ചിരുന്നെന്നുമാണ് വിശദീകരണം. മാധ്യമങ്ങള്‍ക്കുള്ള കരുതലിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. കൊല്ലത്ത് നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോ നല്‍കുന്ന സ്നേഹത്തിന് നന്ദിയെന്നും മുകേഷ് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടി മെമ്പർമാരാണ്, ഞാൻ മെമ്പറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാര്‍ട്ടി എംഎൽഎ സ്ഥലത്തില്ല. അസാന്നിധ്യത്തിലെ അസ്വാഭാവികത വാര്‍ത്തയാവുകയും ചെയ്തിരുന്നു. സംഘാടകനായി മുൻനിരയിൽ കാണേണ്ടിയിരുന്ന ആൾ സമ്മേളനത്തിന് എത്തിയത് അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്. ടൗൺ ഹാളിലെ സംസ്ഥാന സമ്മേളന വേദയിലെത്തിയ എം മുകേഷ് നേരെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്നു. ലൈംഗികാരോപണ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പാര്‍ട്ടി പരിപാടികളിൽ മുകേഷിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണം ശക്തമായിരുന്നു.
സമ്മേളനത്തോട് അനുബന്ധിച്ച ലോഗോ പ്രകാശന ചടങ്ങിലാണ് എംഎൽഎ അവസാനമായി പങ്കെടുത്തത്. അതിന് ശേഷമായിരുന്നു കുറ്റപത്രം വന്നതും മുകേഷ് കൊല്ലത്ത് നിന്ന് മാറിയതും. പാർട്ടി പരിപാടി നടക്കുമ്പോള്‍ എംഎൽഎയുടെ അസാന്നിധ്യം സംബന്ധിച്ച ചര്‍ച്ച അവസാനിപ്പിക്കാനുറച്ചാണ് മുകേഷിന്‍റെ മടങ്ങിവരവ്. ഇക്കാര്യത്തിൽ പാര്‍ട്ടി നിര്‍ദ്ദേശം ഉണ്ടെന്നും സൂചനയുണ്ട്.
എംആർഐ ടെക്നീഷ്യനായ യുവതി എംആർഐ മുറിയിൽ കയറുമ്പോഴെല്ലാം വയറ്റിലൊരു ചലനം; ഒടുവിൽ കാരണം കണ്ടെത്തി
