ഇന്നും നാളെയും സെക്രട്ടറിയേറ്റ് ചേർന്ന് അന്തിമ റിപ്പോർട്ടിന് രൂപം നൽകും. വെള്ളിയാഴ്ചയും, ശനിയാഴ്ചയും സംസ്ഥാന സമിതി യോഗം ചേരും. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും സിപിഎം തീരുമാനമെടുക്കും.
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിൽ അന്തിമ
റിപ്പോർട്ടിലേക്ക് സിപിഎം കടക്കുകയാണ്. 14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാന തല അവലോകനത്തിലേക്ക് സിപിഎം കടക്കുന്നത്.
ഇന്നും നാളെയും സെക്രട്ടറിയേറ്റ് ചേർന്ന് അന്തിമ റിപ്പോർട്ടിന് രൂപം നൽകും. വെള്ളിയാഴ്ചയും, ശനിയാഴ്ചയും സംസ്ഥാന സമിതി യോഗം ചേരും. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനെതിരായ ആക്ഷേപങ്ങളും കുണ്ടറ, അരുവിക്കര മണ്ഡലങ്ങളിൽ ഉയർന്ന പരാതികളും സംസ്ഥാന സമിതി ചർച്ചചെയ്യും. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും സിപിഎം തീരുമാനമെടുക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
