തിരുവനന്തപുരം: പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന  സെക്രട്ടേറിയേറ്റിന്‍റെ വിമര്‍ശനം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെങ്കിലും മികച്ച നേട്ടങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ വിലയിരുത്തപ്പെടുന്നില്ല എന്നും യോഗം വിലയിരുത്തി. 

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ സര്‍ക്കാര്‍ പാലിക്കുന്നുണ്ട്. എന്നാല്‍,  ജനങ്ങൾ ഇതറിയുന്നില്ല. ഭരണ നേട്ടം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ല എന്നും യോഗം വിലയിരുത്തി. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.