ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നതിൽ ആകാംക്ഷയുണ്ട്.  

തിരുവനന്തപുരം: പി ശശിക്കെതിരെ പിവി അന്‍വര്‍ എംഎൽഎ നല്‍കിയ പരാതിയടക്കം നിലനിൽക്കെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. അന്‍വറിന്‍റെ പരാതി യോഗത്തിൽ പരിഗണനയ്ക്ക് വന്നേക്കും. നേരത്തെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയിരുന്നെങ്കിലും പി ശശിയുടെ പേരില്ലായിരുന്നു. ഇതിന് പിന്നാലെയാണ് പി ശശിയുടെ പേര് ചേര്‍ത്ത് പുതിയ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ അന്‍വറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തള്ളിയതോടെ പാര്‍ട്ടി എന്ത് സമീപനം സ്വീകരിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 

പരാതി ഇന്ന് തന്നെ പരിഗണിക്കണോ അതോ പിന്നീട് പരിഗണിച്ചാല്‍ മതിയോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ അഭിപ്രായം നോക്കിയാകും നിലപാട്. മുഖ്യമന്ത്രി തള്ളിപറഞ്ഞതിന് പിന്നാലെ അന്‍വര്‍ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ സിപിഎം ഇടപെട്ടിരുന്നു. അന്‍വറിന്‍റെ പരാതി പാര്‍ട്ടിയുടെ പരിഗണനിയിലാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കിതിന് ശേഷമാണ് അൻവർ അടങ്ങിയത്. 

ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു, വിധിപകർപ്പും കൈമാറി; ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8