സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 19 ന് വീണ്ടും ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകൾ തുടരാനാണ് തീരുമാനം.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 19 ന് വീണ്ടും ചേരും. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ചകൾ തുടരാനാണ് തീരുമാനം. പാലക്കാട് ബിനുമോൾക്ക് പുറമേ മറ്റൊരു പേര് കൂടി കണ്ടെത്താൻ നിർദേശം ഉയർന്നുവന്നിട്ടുണ്ട്. ചേലക്കരയിൽ യു ആർ പ്രദീപിന് തന്നെയാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നേരത്തെ ഉണ്ടായാൽ അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്ന് തീരുമാനമെടുക്കും. 

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കുകയാണ് സിപിഎം. രണ്ടുദിവസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സിപിഎം കണക്കാക്കുന്നത്. 

പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളെ സ്ഥാനാർത്ഥിയാക്കാനുള്ള ജില്ലാ ഘടകത്തിന്റെ നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തിലേക്ക് ഡിവൈഎഫ്ഐ നേതാക്കളുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. 

Asianet News Live | Navaratri celebration | Malayalam News Live | Latest News Updates |Asianet News