മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം ലീഗിന്‍റെ കാര്യത്തിലെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്

കണ്ണൂർ: മുസ്ലീം ലീഗിന്‍റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി, ലീഗിന്‍റെ ആവശ്യം ഇടത് മുന്നണിക്ക് ഇല്ലെന്നും വ്യക്തമാക്കി. ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം ലീഗിന്‍റെ കാര്യത്തിലെ നിലപാട് സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

ശ്രീ എമ്മിന്‍റെ സാന്നിധ്യത്തിലെ ചർച്ചയിൽ പ്രതികളെ രക്ഷിക്കാമെന്ന് ധാരണയുണ്ടായിരുന്നോ? മുഖ്യമന്ത്രിയോട് സതീശൻ

അതേസമയം റിയാസ് മൗലവി വധക്കേസിലെ വിധിയിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിന്‍റെ അഭിപ്രായമെന്നും അദ്ദേഹം വിവരിച്ചു. റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നൽകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം