ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്
എറണാകുളം: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു.കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം.ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്.ഇപി ജയരാജനും താനുമാണ് കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.പിസി ജോർജാണ് മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശവുമായി തന്നെ സമീപിച്ചത്.പിണറായി വിജയൻ ഫോണിൽ കെ എം മാണിയുമായി സംസാരിച്ചു.ആദ്യം വിസമ്മതിച്ച കെഎംമാണി പിന്നീട് സമ്മതം മൂളി.എന്നാൽ ജോസ്.കെ.മാണിയാണ് നീക്കം പൊളിച്ചത്.സോളാർ സമരം തുടങ്ങിയ അന്ന് രാത്രിയാണ് നീക്കം നടന്നതെന്നും നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
