Asianet News MalayalamAsianet News Malayalam

'പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് തല്ലി', നവകേരള സദസിൽ മർദ്ദനമേറ്റ സിപിഎം പ്രവർത്തകൻ പാർട്ടി വിട്ടു

പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് പറയുന്നു.  

CPM worker who was beaten up in Nava kerala sadas left party apn
Author
First Published Dec 9, 2023, 5:19 PM IST

കൊച്ചി : നവ കേരള സദസിൽ മർദ്ദനമേറ്റ സി.പി.എം പ്രവർത്തകൻ പാർട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് പാർട്ടി വിട്ടത്. ഇന്നലെ കൊച്ചി മറ്റെൻ ഡ്രൈവിൽ നടന്ന നവ കേരള സദസിനിടെയാണ് റയീസിന് മർദ്ദനമേറ്റത്. വേദിയിൽ പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രവർത്തകർക്കരികിൽ ഇരുന്നതിനാണ് തന്നെ ആക്രമിച്ചതെന്ന് റയീസ് പറയുന്നു. പാർട്ടി പ്രവർത്തകനെന്ന് പറഞ്ഞിട്ടും വളഞ്ഞിട്ട് മർദിച്ചതിനാൽ ഇനി പാർട്ടിയിൽ ഇല്ലന്നും റയീസ് വ്യക്തമാക്കി. 

എറണാകുളം മറൈൻഡ്രൈവിൽ പരിശോധന, 10 പേർ പിടിയിൽ; ഹാഷിഷ് ഓയിലടക്കം പിടികൂടി

കൊച്ചി മറൈൻ ഡ്രൈവിൽ നവ കേരള സദസ് നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധിച്ച ഡമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷന്‍റെ രണ്ട് പ്രവർത്തകർ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു. ഡിഎസ് എ പ്രവർത്തകരായ ഹനീൻ, റിജാസ് എന്നിവരെ സെൻട്രൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.വേദിക്കരികിലേക്ക് പ്ലക്കാർഡുമായി എത്തിയ ഇവരെ  ഒരു സംഘം ആളുകൾ പൊലീസിന് മുന്നിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. തീവ്ര ഇടത് സ്വഭാവമുള്ള സംഘടനയാണ് ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷൻ.

നവകേരള സദസിനെ വിമർശിച്ചു, യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ് 

നവകേരള സദസിനെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. ഫാറൂഖിന്റെ ഫോൺ പിടിച്ചെടുക്കാനും പോലീസ് നടപടികൾ സ്വീകരിച്ചു. നവ കേരള സദസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പും ചൂണ്ടിക്കാട്ടി പോലീസിന് ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഐപിസി 153, 120 ഒ വകുപ്പുകളാണ് ഒകെ ഫാറൂഖിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒ കെ ഫാറൂഖ് പോലീസ് സ്റ്റേഷനിൽ ഹാജരായി. നവംബർ 17, 19, 30 തീയതികളിലായാണ് പോസ്റ്റ് ഇട്ടത്.

 

Latest Videos
Follow Us:
Download App:
  • android
  • ios