മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരം: സ്വർണകടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനും പി സി ജോർജ്ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കുറ്റപത്രം നൽകിയത്. കെ.ടി.ജലീലിൻെറ പരാതിയിലാണ് കേസെടുത്തത്.
സ്വർണകടത്തുകാരുമായി മുഖ്യമന്ത്രിക്കും ഓഫീസിനും ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. മുഖ്യമന്ത്രി ആരോപണത്തിൻെറ നിഴലിൽ നിൽക്കുമ്പോഴാണ് പി. സി. ജോർജ്ജും സോളാർ കേസിലെ പ്രതിയായ സരിത നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. സ്വപ്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കുറിച്ച് ഈ ശബ്ദരേഖയിൽ ജോർജ്ജ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും മുഖ്യമന്ത്രിക്കുമെതിരായ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതി കെടി ജലീൽ നൽകിയത്.
കൻോണ്‍മെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ആരോപണങ്ങള്‍ക്ക് പിന്നിൽ സ്വപ്നയും പി. സി. ജോർജ്ജും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളെ കൊണ്ട് സമരങ്ങള്‍ നടത്തിയ കലാപമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് കണ്ടെത്തൽ. ഇരുവരും കൂടിക്കാഴ്ച നടത്തിയതിൻെറ തെളിവുകളും കുറ്റപത്രത്തിലുണ്ട്. ജലീലും സരിതനായരുമാണ് കേസിലെ പ്രധാന സാക്ഷികള്‍. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ക്രൈം ബ്രാഞ്ച് എസ്പിയായിരുന്നു മധുസൂദനാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കി ഡിജിപിക്ക് നൽകിയത്.

