തിരുവനന്തപുരം: കുടിയൊഴിനിടെ നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച് സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവം സ്ഥലം പരിശോധിച്ച ക്രൈം ബ്രാഞ്ച് സംഘം മരിച്ച രാജൻറെ മക്കളുടെ മൊഴിയെടുത്തു. 
രാജനും ഭാര്യ അമ്പിളിയും പൊള്ളലേറ്റ് മരിക്കാൻ കാരണം പൊലീസിൻ വീഴ്ചെയന്നാണ് ആരോപണം. കുടിയൊഴിപ്പിലിന് പൊലീസ് അനാവശ്യം തിടുക്കം കാണിച്ചുവെന്നും മക്കള്‍ ആരോപിച്ചിരുന്നു.

പൊലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ എസ്പി ഷാനവാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തിലുള്ള സിഐ അഭിലാഷാണ് സ്ഥല പരിശോധന നടത്തിയ ശേഷം മക്കളായ രാഹുലിൻറെയും രജ്ഞിത്തിനോടും വിവരങ്ങള്‍ ചോദിച്ചത്. തർക്കഭൂമിയില്‍ കെട്ടിട ഷെഡിലാണ് ഇപ്പോഴും കുട്ടികള്‍ കഴിയുന്നത്. 

അതേ സമയം രാജൻറെ മൂത്ത മകൻ രാഹുലിന് സിപിഎം സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്തു.
മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണ ബാങ്കിൽ ജോലി നൽകുമെന്നാണ് നെയ്യാറ്റിൻകര എംഎഎ ആൻസലിന് കഴിഞ്ഞ ദിവസം വീട്ടിലെത്തി അറിയിച്ചത്. 

രാജൻ ഷെഡു കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയിൽ നിന്നും വാങ്ങാനായി ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറിലും തർക്കം തുടരുകയാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമെന്നാണ് രാജൻറെ മക്കളുടെ ആരോപണം. എന്നാൽ വസന്തയുടെ കൈശമുള്ള ഭൂമി ലക്ഷംവീട് പദ്ധതിയുടെ ഭാഗമായുള്ളതല്ലെന്ന് അഭിഭാഷകൻ വാർ‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസരണമാണെന്നും അഭിഭാഷകൻ പറയുന്നു.ഭൂമി സർക്കാർ മധ്യസ്ഥയിൽ കുട്ടികള്‍ക്ക് കൈമാറാനുള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂർ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കര്യം ആവശ്യപ്പെടാനുള്ള ശ്രമത്തിലാണെന്ന് ബോബി ചെമ്മണ്ണൂർ പറയുന്നു.