കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം.
കൊച്ചി: പോക്സോ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കേണ്ടെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം.
പായിച്ചിറ നവാസ് നൽകിയ പരാതി പ്രാഥമികാന്വേഷണത്തിന് ശേഷം അവസാനിപ്പിച്ചു. കേസെടുത്ത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേഥാവിക്ക് എറണാകുളം ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ അതേ വീട്ടിൽ കെ സുധാകരനും ഉണ്ടെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം. ഈ പരാമര്‍ശത്തിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നായിരുന്നു പരാതി. എന്നാല്‍, എം വി ഗോവിന്ദന്‍റെ പരാമർശത്തെത്തുടർന്ന് എങ്ങും കലാപമുണ്ടായില്ലെന്നും കേസെടുക്കേണ്ട കാര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
