Asianet News MalayalamAsianet News Malayalam

മരംമുറി: റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

crime branch team took statement from secretariat revenue department officers in tree felling case
Author
Thiruvananthapuram, First Published Jul 21, 2021, 5:21 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. മരം മുറിയുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ശാലിനി,  സെക്രട്ടറിയറ്റ് അസിസ്റ്റ് സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മരം മുറിയ്ക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ജോയിന്റ് സെക്രട്ടറി നേരത്തെ ഫയലിൽ എഴുതിയിരുന്നു. 

നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. അവധിയിൽ ഉള്ള ശാലിനിയെ ഹയർ സെക്കണ്ടറി വകുപ്പിലേക്കാണ് മാറ്റിയത്. മരംമുറി വിഷയത്തിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകിയതിന് പിന്നാലെ ഉന്നത ഉദ്യോ​ഗസ്ഥരുടെ നി‍ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.

ഇവർക്ക് നൽകിയ ​ഗുഡ് സർവീസ് എൻട്രിയും കഴിഞ്ഞ ദിവസം സർക്കാർ തിരിച്ചെടുത്തു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവ്വീസ് എൻട്രി പിൻവലിക്കുന്നുവെന്നാണ് ‌റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ശാലിനിയെ സെക്രട്ടറിയറ്റിന് പുറത്തേക്ക് സ്ഥലംമാറ്റിയത്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios