പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്‍കി. തൃശ്ശൂര്‍ ഡിഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടർന്ന് അഞ്ചുപേരാണ് മരിച്ചത്.