Asianet News MalayalamAsianet News Malayalam

പിണറായിയും ഐസക്കും ബേബിയും കള്ളപ്പണം വെളിപ്പിച്ചതിന് തെളിവുണ്ടോ? നന്ദകുമാർ ഇഡി ഓഫീസിൽ ഇന്നെത്തണം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദകുമാർ നൽകിയ കത്തിന്മേൽ പ്രാഥമിക അന്വേഷണത്തിന് ഇഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു

crime nandakumar will present in ed office kochi today
Author
Kochi, First Published Mar 16, 2021, 12:34 AM IST

കൊച്ചി: ക്രൈം എഡിറ്റർ ടി പി നന്ദകുമാർ കൊച്ചിയിലെ ഇ ഡി ഓഫിസിൽ തെളിവ് നൽകാൻ ഇന്നെത്തും. പിണറായി വിജയൻ, തോമസ് ഐസക്, എം എ ബേബി എന്നിവർക്കെതിരെയുള്ള പരാതിയിലാണ് തെളിവ് നൽകുന്നത്. സി പി എം നേതാക്കാൾ വിവിധ ഇടപാടുകളിൽ കള്ളപ്പണം വെളിപ്പിച്ചെന്നാണ് പരാതി. ലാവലിൻ, സ്വരലയാ, വിഭവ ഭൂപട ഇടപാട് എന്നിവ സംബന്ധിച്ചാണ് പരാതി.

ഇ ഡി യുടെ പ്രഥമിക അന്വേഷണത്തിന്‍റെ ഭാഗമായി തെളിവുകൾ ഹാജരാക്കാനാണ് നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. 2006 ൽ ഡിആർഐക്ക് നല്കിയ പരാതിയിൽ 15 വർഷത്തിന് ശേഷമാണ് ഇ ഡിയുടെ ഇടപെടൽ. സ്പ്രിംഗ്ലർ വിവാദം നടക്കവേ, മുമ്പ് ഡിആർഐക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന് കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദകുമാർ നൽകിയ കത്തിന്മേൽ പ്രാഥമിക അന്വേഷണത്തിന് ഇഡിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios