Asianet News MalayalamAsianet News Malayalam

'അറിയിപ്പ് കിട്ടിയില്ല', വിഴിഞ്ഞം ചര്‍ച്ചയ്‍ക്കെത്താതെ ലത്തീന്‍ അതിരൂപത,അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ്

 ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Crisis in vizhinjam strike talks
Author
First Published Aug 28, 2022, 6:34 PM IST

തിരുവനന്തപുരം: വിഴിഞ്ഞം സമരം ചർച്ചയിൽ പ്രതിസന്ധി. ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് എത്തിയില്ല. യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

വിഴിഞ്ഞം സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്മ: 3 വില്ലേജുകളിൽ കടകമ്പോളങ്ങൾ അടച്ചിട്ട് നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം -പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29തിങ്കളാഴ്ച  രാവിലെ 6മണി മുതൽ വൈകുന്നേരം 6മണിവരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചു കരിദിനം ആചരിക്കാൻ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാനം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖ നിർമ്മാണം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും അവശ്യ പെട്ടാണ് ഈ പരിപാടി.വൈകുന്നേരം 5മണിക്ക് മുക്കോല ജംഗ്ഷനിൽ പൊതുയോഗവും ഉണ്ടാകുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.

വിഴിഞ്ഞം സമരം 4വരെ നീട്ടി, വിഭജിക്കാനുളള നീക്കം തിരിച്ചറിയണമെന്ന് സർക്കുലർ

വിഴിഞ്ഞം തുറമുഖ സമരത്തിൽ വിട്ടുവീഴ്ചയില്ലാതെ ലത്തീൻ അതിരൂപത.ആർച്ച്ബിഷപ് ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ കുർബാനയ്ക്കിടെ പള്ളികളിൽ വായിച്ചു.നിലനിൽപ്പിന് വേണ്ടിയാണ് വിഴിഞ്ഞം സമരം. തീരത്ത് ജീവിക്കാനും മീൻപിടിക്കാനുമുള്ള അവകാശം ഭരണഘടനാപരമാണ്. അതിനായി നിയമപരിരക്ഷ തേടും.പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമെടുക്കാൻ സർക്കാർ മടിക്കുന്നു. സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങലിൽ വീഴാതെ മുന്നേറണമെന്നും സർക്കുലറിലുണ്ട്.

31ആം തീയതി വരെ തീരുമാനിച്ചിരുന്ന ഉപരോധ സമരം.നാലാം തീയതി വരെ നീട്ടി.തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വിഴിഞ്ഞം സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികളെ പിന്തിരിപ്പിക്കാനും വിഭജിക്കാനും നീക്കം ഉണ്ട്. ഈ പ്രലോഭനങ്ങളിൽ വീഴാതെ ഒറ്റക്കെട്ടായി മുന്നേറണം. അവകാശപ്പെട്ട കാര്യങ്ങൾക്കായി നിയമ പരിരക്ഷ തേടുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരം പതിമൂന്നാം ദിനത്തിലേക്ക് കടന്നു.സന്യസ്ത സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് പ്രാർഥനാ ദിനമായി ആചരിക്കുകയാണ്. നാളെ വീണ്ടും കടൽ മാർഗവും കരമാർഗവും വിഴിഞ്ഞം തുറമുഖം ഉപരോധിക്കാൻ ആണ് തീരുമാനം

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ  ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് .ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും മെത്രാൻ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios