സിപിഎം സംസ്ഥാന സമിതിയിൽ വിശാല കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശമില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് പറയുന്നില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂരിൽ നിന്നാണ് വിമർശനം ഉയർന്നത്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ വിശാല കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകളിൽ പരാമർശമില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് പറയുന്നില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂരിൽ നിന്നാണ് വിമർശനം ഉയർന്നത്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ട് പോരന്നും പാർട്ടി നേരിടുന്ന പ്രശ്‌നങ്ങൾ ഉൾകൊള്ളാത്ത റിപ്പോർട്ട് എന്നുമാണ് വിമർശനം ഉയർന്നത്.
കേന്ദ്ര കമ്മിറ്റി കണ്ടെത്തലുകൾ എവിടേ എന്ന് പ്രതിനിധികൾ ചോദിച്ചതായാണ് വിവരം. കരട് റിപ്പോർട്ടിൽ പരാമർശിക്കുന്നത് പൊതുവായ വീഴ്ച മാത്രമാണ്. പ്രവർത്തന റിപ്പോർട്ട് മാതൃകയിൽ തയ്യാറാക്കിയ റിപ്പോർട്ടുമായി മുന്നോട്ട് പോകാനാകില്ല. വീഴ്ച ചൂണ്ടിക്കാട്ടാത്ത റിപ്പോർട്ടിൽ എങ്ങനെ തിരുത്തലുണ്ടാകുമെന്നും ചോദ്യം ഉയർന്നു. 20 ഓളം പ്രതിനിധികൾ ഇന്ന് ചർച്ചയിൽ പങ്കെടുത്തത്.


