Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ; 'ദുരിതബാധിതര്‍ക്ക് സാധനങ്ങള്‍ ഇപ്പോള്‍ ആവശ്യമില്ല', ഇന്ന് മുതല്‍ ലീവും

ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്.

criticism against trivandrum district collector at flood relief
Author
Kerala, First Published Aug 10, 2019, 11:03 PM IST

തിരുവനന്തപുരം: കേരളം മഴദുരിതത്തിലാണ്. ഈ പ്രളയാവസ്ഥയെയും ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. ഇതിനിടെ ഗുരുതരമായ വീഴ്ചയുമായി  തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജീവൻ നില നിർത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍  ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. സഹായം വേണമെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കളക്ടർ പറയുന്നു. 

ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്.സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി. കളക്ടറുടെ ഈ വാക്കുകള്‍ തിരുവനന്തപുരത്തെ കളക്ഷന്‍ പോയിന്‍റുകളില്‍ സാധനങ്ങള്‍ എത്തുന്നത് വൈകിക്കുന്നു എന്ന ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ എത്തിയ സാധനങ്ങളുടെ അളവും കുറവാണ്.

ഇന്ന് മുതല്‍ കളക്ടര്‍ ലീവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്. അതേ സമയം മെഡിക്കൽ എമർജൻസിക്കാണ് കളക്ടര്‍ ലീവ് എടുത്തത് എന്നും. പാകം ചെയ്ത ഭക്ഷണ സാധനങ്ങളാണ് വേണ്ടെന്ന് പറഞ്ഞതെന്നും കളക്ടറുടെ ഓഫീസ് പിന്നീട് വിശദീകരിച്ചു. 

Follow Us:
Download App:
  • android
  • ios