ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡൻറ് എം വി ശ്രേയാംസ് കുമാർ. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡൻറ് എം വി ശ്രേയാംസ് കുമാർ. കോടതി വിധി മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇടാനുള്ള നീക്കങ്ങൾക്കെതിരാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. എലത്തൂർ കേസിൽ മാതൃഭൂമി ന്യൂസിനെതിരെയും സമാനമായ നീക്കം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ എവിടെ നീക്കം ഉണ്ടായാലും എതിർക്കപ്പെടണം. വിമർശനങ്ങളെ അധികാരം ഉപയോഗിച്ചല്ല നേരിടേണ്ടത്. സൈബർ ആക്രമണങ്ങൾ കൊണ്ട് മാധ്യമങ്ങളുടെ വായ് അടപ്പിക്കാൻ ആകില്ല എന്നും ശ്രേയാംസ്കുമാർ പറഞ്ഞു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates