Asianet News MalayalamAsianet News Malayalam

കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന്, രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്ക് സിആർപിഎഫ്  

ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്.

CRPF security for governor and rajbhavan central government order released apn
Author
First Published Jan 29, 2024, 12:00 PM IST

തിരുവനന്തപുരം : രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്. ഇതോടെ രാജ് ഭവൻെറ സുരക്ഷയ്ക്ക് പൊലീസും- സിആർപിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും.

'ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം'; നിതീഷ് എന്നും വേലിപ്പുറത്ത് ആയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി

നാളെ ചേരുന്ന സുരക്ഷ അവലോകന യോഗമായിരിക്കും പൊലീസും- കേന്ദ്ര സേനയും ഏതൊക്കെ ചുമതലകള്‍ ഏറ്റെടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. രാജ് ഭവൻെറ സുരക്ഷ ചുമതല പൊലീസിന് മാത്രമായിരിക്കുമോ, ഗവർണറുടെ സുരക്ഷ കേന്ദ്രസേനക്ക് മാത്രമായി മാറ്റുമോ തുടങ്ങിയ കാര്യത്തിലെല്ലാം നാളെ തീരുമാനമുണ്ടാകും. നാളെ യോഗം ചേരണമെന്നാവശ്യപ്പെട്ട് സിആർപിഎഫ് ഡിഐജി രാജ് ഭവനും ഡിജിപിക്കും കത്ത് നൽകിയിരുന്നു. സെക്ര്യൂരിറ്റി ചുമതലയുള്ള ഐജിയും, ഗവർണറുടെ എഡിസിയും, സിആർപിഎഫ് പ്രതിനിധിയും നാളെത്തെ സുരക്ഷ അവലോകന യോഗത്തിൽ പങ്കെടുക്കും. 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios