വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. കസ്റ്റംസിന്റെ അംഗീകാരം കിട്ടിയതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറിയിരിക്കുകയാണ് വിഴിഞ്ഞം. 

തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ട്രയൽ റൺ നടത്താനാണ് സാധ്യത. രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കമാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അനുമതി നൽകിയുള്ള വിജ്ഞാപനം കേന്ദ്രം ജൂൺ 12ന് ആണ് പുറപ്പെടുവിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറി വിഴിഞ്ഞം.

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നു. കസ്റ്റംസിന്റെ അംഗീകാരം കിട്ടിയതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാകുന്ന തുറമുഖമായി മാറിയിരിക്കുകയാണ് വിഴിഞ്ഞം. ഇനി സെക്ഷൻ 8, സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതും ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ. 

വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു; 'പ്രതിയായ പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം': അതിജീവിത

https://www.youtube.com/watch?v=Ko18SgceYX8